ചുമരുകളിൽ പിടിച്ചു പിടിച്ചിങ്ങനെ വേച്ച് നടക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നൊരു ചിത്രമുണ്ട് .അമ്മേന്ന് വെക്തമാകാത്ത ഭാഷയിൽ വിളിച്ചുകൊണ്ട് പിച്ചവച്ച് നമ്മുടെ ആറ് ഉണ്ണികളും തറവാട്ട് വീടിൻറെ ചുമരു പിടിച്ചു പിടിച്ച് അടുക്കളയിലേക്ക് എത്തി നോക്കുന്നൊരു ചിത്രം . മൂത്തവൻ ഗോപൻ മുതൽ ഇളയ കുട്ടി ലേഖ വരെ ആ പതിവ് തെറ്റിച്ചിരുന്നില്ല .
കുട്ട്യോള് പിച്ച വയ്ക്കണത് അച്ഛനമ്മമാർക്ക്കാണാൻ കൊതിയാണ് .പക്ഷേ അച്ഛനമ്മമാർ വേച്ചുവേച്ചു നടക്കണത് മക്കൾക്ക് നാണക്കേടാ .
കൂട്ടിലടച്ച മൃതപ്രായരായ കിളികളെപോലെ നമ്മളിവിടെ ഇനിയുള്ള കാലം ,,,,
എന്നും വെറുതെ ആഗ്രഹിക്കും പേരകുട്ടികളേയും കൂട്ടി ആരെങ്കിലും നമ്മളെ കാണാൻ വരുമെന്നും മാപ്പ് പറഞ്ഞ് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുമെന്നും.
മേൽവിലാസക്കാരൻ കൈപറ്റാൻ ഇല്ലാത്ത കത്ത് പോലെ നമ്മളിവിടെ ,,,,,
അല്ലാ മരിച്ചു കഴിഞ്ഞാൽ മക്കള് വരോ ,കൂട്ടികൊണ്ട് പോകുമോ ?
നമ്മുടെ തൊടിയിൽ നമ്മുടെ മൂവാണ്ടൻ മാവ് വെട്ടി,,,,,, അതെന്റെ ഒരാഗ്രഹാ ,,,,
"അമ്മയും അച്ഛനും രണ്ടുദിവസം ഇവിടെ നിൽക്കണോട്ടോ"
എന്ന് പറഞ്ഞ് സേതു വാണ് ഇവിടെ കൊണ്ടാക്കിയത് .അവനോടു അന്ന് ഒന്നും ചോദിക്കാതിരുന്നത് ഈ ഒരു നടതള്ളൽ പണ്ടേക്ക്പണ്ടേ പ്രതീക്ഷിച്ചത്കൊണ്ടായിരുന്നു .തിരിഞ്ഞു പോലും നോക്കാതെ സേതു പോയപ്പോ പിന്നീന്ന് വിളിച്ച് ഒന്നേ ആവശ്യപ്പെട്ടുള്ളൂ
"മക്കളേം കൂട്ടി ഇടയ്ക്ക് വരണോട്ടോ ന്ന് ' അതവൻ കേട്ടതായി തോന്നിയില്ല
പണ്ട് അംഗൻവാടിയിലും പള്ളികൂടത്തിലും ഒക്കെ മക്കളെ കൊണ്ട് വിട്ടിട്ട് പോന്നാൽ പിന്നെ വൈകിട്ട് തിരിച്ചുവിളിച്ച് കൊണ്ടുവരുന്നത് വരെ ഉള്ളിലൊരു നീറ്റലാ .മക്കളൊന്നു ഓർത്ത് നോക്കിയേ അന്ന് ഏതെങ്കിലും ഒരു ദിവസം ഈ അമ്മ നിങ്ങളെ വിളിക്കാൻ വന്നില്ലായിരുന്നു എങ്കിൽ നിങ്ങളുമിതുപോലെ മേൽവിലാസക്കാരനെ തേടി എവിടെ എങ്കിലും അലഞ്ഞേനെ , ഇല്ലേ ?
സമൂഹത്തിന്‍റെ പ്രധാന കണ്ണിയായ കുടുംബത്തിലേക്ക് തെറ്റായ പ്രവണതകള്‍ കടന്നുവരുന്നതിനെ പ്രധിരോധിക്കാന്‍ അക്ഷരങ്ങളാല്‍ നടത്തുന്ന ശ്രമങ്ങള്‍,,,,,,,,,,ആര്‍ജവത്തോടെ മുന്നോട്ട്....ആശംസകള്‍...
ReplyDelete