ഒരു മടക്കയാത്ര , പിന്നിട്ട വഴികളിലൂടെ വീണുകിടക്കുന്ന ഓർമ്മകളെ പെറുക്കിയെടുത്തുകൊണ്ട് ,,,,,,,,
ഓർമ്മകളുടെ പൊള്ളലിൽ അരികിലെത്തിയ കാറ്റുപോലും തഴുകാൻ മറന്ന പോലെ ,,,,,,,,
കലാലയത്തിന്റെ പടികെട്ടുകൾ തനിയെ കയറുമ്പോൾ ഓടികിതച്ച് നീ പിന്നിലെത്തിയ പോലെ ,,,,,,
ഒരു നിമിഷം നീ അരികിലുണ്ടെന്നോർത്ത് നിറം മങ്ങിയ ഈ ചുമരു നോക്കി വെറുതെ ചിരിച്ചു ,,,,,,,
നമ്മുടെ ക്ലാസ്സ്‌മുറിയുടെ മുന്നിലെത്തിയപ്പോൾ അകത്ത് മലയാള കവിതയേയും കവിയേയും കുറിച്ച് വാചാലനായ രാജീവ് സർ ,ഇന്നും വൈകി വന്നതിന്
കുറെ വഴക്ക് പറഞ്ഞ പോലെ ,,,,
അവസാനത്തേതിന്റെ മുന്നിലെ ബഞ്ചിൽ ആദ്യത്തെ സീറ്റിൽ ഇരുപ്പുറപ്പിച്ചതും ,
പിന്നിൽ നിന്നൊരു തോണ്ടൽ ,തിരിഞ്ഞു നോക്കാതെ കൈ പിന്നിലേക്ക് നീട്ടി ,,,
"എന്താ വൈകിയേ " ഒരു കൊച്ചു കടലാസ്സിൽ ക്ഷമയില്ലാത്ത നിൻറെ ചോദ്യം .
"പിന്നെ പറയാം " രാജീവ്‌സാറിന്റെ കണ്ണുകളെ വെട്ടിച്ച് ആ മറുപടി വേറൊരു കടലാസ് തുണ്ടിലൂടെ ഒന്നുമറിയാത്ത മട്ടിൽ ബഞ്ചിനടിയിലൂടെ കൈമാറി .
"എനിക്കൊരു കാര്യം പറയാനുണ്ട് " അടുത്ത തോണ്ടലിൽ കിട്ടിയ കുറിപ്പിതായിരുന്നു .
"വൈകിട്ട് പറയാം ,സർ ശ്രദ്ധിക്കുന്നു , ഇതിനു മറുപടി വേണ്ടാ " കൈകൾ വീണ്ടും പിന്നിലേക്ക് ,,,,
"ആഹ്ഹ് , "വേദനകൊണ്ട് ശബ്ദം അറിയാതുയർന്നു
എന്താ അവിടെ എന്ന രാജീവ് സാറിന്റെ ചോദ്യത്തിന് പോസ്റ്റുമാൻ പണി സഹിക്ക വയ്യാതെ മീര പേന കൊണ്ട് കുത്തിയതാണെന്ന് പറയാതെ ബഞ്ചിലെ ഇല്ലാത്ത ആണിയിൽ കൈ തട്ടിയെന്ന് കള്ളം പറഞ്ഞു ..
ഇപ്പോൾ വിശക്കണില്ലെന്നു പറഞ്ഞ് ലഞ്ച് ബ്രേക്കിന് കൂട്ടുകാരുടെ ഇടയിൽ നിന്ന് മാറി നിനക്കായ് കാത്തുനിന്നു ,,,
ഒടുവിലവസാനമായ് ചെറിയൊരു പിണക്കത്തിന്റെ കൂട്ട് പിടിച്ച് തിരിഞ്ഞുപോലും നോക്കാതെ നീ നടന്നകന്നപ്പോൾ ഈ മുറ്റത്ത് വച്ചാണ് ഞാൻ വീണ്ടും തനിച്ചായി പോയത് എന്നന്നേക്കുമായ് ,,,,,
ഇന്നും ഞാൻ പെറുക്കിയെടുത്ത ഈ ഓർമ്മകൾക്കൊക്കെ നിൻറെ മണമാണ് ,ഒരിക്കൽ എൻറെ മാത്രം സ്വന്തമായിരുന്ന നിൻറെ മണം ,,,,,,,,,,,
--കവിത ---
No comments:
Post a Comment