എന്നതാ അന്നമ്മച്ചി രാവിലെ തന്നെ മൊബൈലും ആയിട്ടൊരു ഗുസ്തി " .
"അല്ലട കൊച്ചനേ ,നമ്മുടെ ജോസുമോൻ എപ്പോ നോക്കിയാലും ഇതും നോക്കിയിരുപ്പാന്നേ ,
ചോദിച്ചാൽ പറയും ഫെയ്സ് ബുക്കിൽ നോക്കുകയാന്ന് ,ഇതിനകത്ത് എവിടെയാ അങ്ങനെയൊരു പുസ്തകം ?, നീയൊന്ന് നോക്കിയേടാ കൊച്ചനേ ,"
മുൻപ് ആൻസി മോളു കോളേജിൽ പഠിച്ചസമയത്ത് അവള് പുസ്തകത്തിൽ ഈ മൊബൈല് കുന്ത്രാണ്ടം ഒളിപ്പിച്ച് വച്ചത് അവടപ്പൻ വറീത് കയ്യോടെ കണ്ടുപിടിച്ചിട്ടുണ്ട് , നല്ല നാല് തല്ല് കൊടുത്തിട്ടും ഉണ്ട് .
ഇതിപ്പോൾ ഇതിന്റെ അകത്തുള്ള പുസ്തകം എന്ന് പറയുമ്പോൾ അത് എന്തോരം ചെറുതായിരിക്കും ,അതിനകത്ത് ഇത്ര മാത്രം വായിച്ചിരിയ്‌ക്കാൻ എന്നതാ ഉള്ളതെന്റെ കർത്താവേ, "
" ദാ നീയൊന്ന് നോക്കിയെടുത്ത് തന്നേടാ കൊച്ചനേ ,ഇനി വല്ല മിശിഹാ പുരാണം ആണേൽ സമയം പോലെ എനിക്കും ഒന്ന് വായിക്കാലോ "
"അന്നമ്മച്ചിയേ ,എനിക്ക് കൊറച്ച് തെരക്കെണ്ട് , ഞാൻ പോയിട്ടിപ്പ വരാം .എന്നിട്ട് നമുക്ക് നോക്കാട്ടാ "
"പെട്ടന്ന് വരാനൊക്കത്തില്ലേടാ ,ജോസുമോൻ ഉണർന്നാൽ പിന്നെ ഒന്നും നടക്കുകേല "
"ഇപ്പൊ വരാന്നേയ്
Escapeeeeeeeeeeeeeeeeeeeeee,,,,,"
--------കവിത -------
No comments:
Post a Comment