28 .02 .2009
ഇന്ന് ശമ്പള ദിവസമാണ് .എല്ലാം കഴിഞ്ഞ് 8976 രൂപ കിട്ടി .വീട്ടു വാടക , മോൾടെ സ്കൂൾ ഫീസ് ബസ് ഫീസ് ,വീട്ടാവശ്യത്തിനുള്ള സാധങ്ങൾ ,കറന്റ് ,ഗ്യാസ് ,തുടങ്ങി (മോൾക്ക് പാലിഷ്ടമല്ലാത്തതുകൊണ്ടും എനിക്ക് പത്രം വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടും ആ കാശ് ലാഭം ,ഇങ്ങനെ കുറെ ഇഷ്ടകേടുകൾ ഉണ്ട് എനിക്കും മോൾക്കും ആ വകയിൽ ലാഭിക്കുന്ന തുക ചെറുതല്ല ) ഒഴിവാക്കാനാകാത്ത എല്ലാത്തിനുള്ളതും എടുത്ത് മാറ്റിവച്ചു .ബാക്കിയുള്ള 2530 രൂപയിൽ ഒരു മാസത്തെ എൻറെ ബസ് കൂലിയും ഓട്ടോ കൂലിയും കഴിഞ്ഞാൽ ബാക്കി എന്തുണ്ടാകും ! പിന്നി തുടങ്ങിയ ഈ ബാഗോന്നു മാറ്റണമെന്നുണ്ട് .പക്ഷെ ഇപ്രാവിശ്യവും ,,,,,,,,,,,,,,,
ഈ ബാഗിന് നാലറയുണ്ട് .പക്ഷെ വന്നുവന്ന് ഏതു അറയിൽ എന്തിട്ടാലും ഒരു മാന്ത്രിക ബാഗ് പോലെ എല്ലാ അറയിലൂടെയും അത് പുറത്തെടുക്കാമെന്നായി .പോരാത്തതിനു ലഞ്ച് റൂമിലെത്തിയാൽ "ഇങ്ങനെ പിശുക്കാതെ ഒരു പുതിയ ബാഗ് വാങ്ങു വർഷാ "
എന്നുള്ള ഉപദേശവും .
ഓരോന്ന് ആലോചിച്ച് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല .തിരക്കിട്ട് ഇറങ്ങി നടന്നു .നല്ല തിരക്കുള്ള ജംഗഷൻ ആണ് ഞങ്ങളുടെത് .ഇരുട്ട് വീണുതുടങ്ങിയ വഴിയേ ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാൻ അത്ഭുതത്തോടെ ഓർക്കുകയായിരുന്നു .പണ്ട് കോളേജ് വിട്ടുവരാൻ പതിവിലും രണ്ടു മിനിട്ട് വൈകിയാൽ ആധിപിടിച്ച് ഉമ്മറത്ത് കാത്തുനില്ക്കണ അമ്മയുടെ മുഖം .
ഇന്നിപ്പോൾ എത്ര ഇരുട്ടിയാലും ആധി പിടിച്ചു കാത്തുനിൽക്കാൻ നാട്ടിലെ സദാചാര പോലിസുകാരല്ലാതെ വേറെ ആരുമില്ല .വഴിയിൽ ഇരുട്ട് കൂടുംതോറും കാലുകളുടെ വേഗവും കൂടിവന്നു .
കവിത
No comments:
Post a Comment