കാതങ്ങൾ അകലെയാണെങ്കിലും
കാതിലൊരു നിശ്വാസത്തിന്റെ അകലം മാത്രം
പ്രണയത്താൽ കൂമ്പിയ മിഴികൾക്ക് മുകളിലൊരു
മൃദു ചുംബനത്തിന്റെ ചൂട്
ഒരുടലായി ചേർന്ന് നിൽക്കവേ
ഹൃദയമിടിപ്പിന്റെ താളം പോലും വേർതിരിച്ചറിയാനാവുന്നില്ല
ഒഴുകി വന്ന കാറ്റിന് നമുക്കിടയിലൂടെ കടന്നു പോകാനാവാതെ
വഴി മാറി പോകേണ്ടി വന്നു
ഇനിയൊരു തിരിച്ചു പോക്കെനിക്ക് അസാധ്യം
നിനക്കോ ?
കവിത
No comments:
Post a Comment