Wednesday, February 26, 2014

സീമന്ത രേഖയിലൊരു അരുവി

സീമന്ത രേഖയിലൂടെ ഒരു കുഞ്ഞരുവി,
നെറ്റിക്ക് മുകളിൽ നിന്നും നെറുക വരെ മാത്രം നീളമുള്ളത് .
നാണം കൊണ്ട പെണ്ണിന്റെ കവിളിലെ അരുണിമയെ,
തോൽപ്പിക്കും വിധം ചുവന്നൊഴുകുന്ന ഒരു കുഞ്ഞരുവി.
അതൊഴുകുമ്പോൾ പാറി പറന്നിരുന്ന കുറു നിരകൾ,
താനേ വഴി മാറി നില്ക...്കുന്നു !

പെണ്ണിന്റെ പ്രതീക്ഷയിൽ നിന്നാരംഭിച്ച്‌ ,
ചിലപ്പോഴെങ്കിലും നിരാശയിലേക്ക് ,
ഒഴുകി തീരുന്ന ചുവന്ന അരുവി.

ചെറുപ്പത്തിൽ കൊതിയോടെ,
നോക്കി നിന്നിട്ടുണ്ട് നിന്നെ ഞാൻ .
സ്വന്തമാക്കണം എന്ന് മോഹിച്ചിട്ടുണ്ട് .
പിന്നെ ആരും കാണാതെ നെറ്റിയിൽ ,
തനിയെ കുസൃതി കാട്ടിയിട്ടുണ്ട് .
അഴയിൽ തൂങ്ങിയ തോർത്തെടുത്ത് അമർത്തി തുടച്ചിട്ടും
അന്ന് മുഴുവൻ ഒരു അടയാളം അവശേഷിപ്പിച്ചിരുന്നു നീ ,,
--കവിത --

2 comments:

  1. പെണ്ണിന്റെ പ്രതീക്ഷയിൽ നിന്നാരംഭിച്ച്‌ ,
    ചിലപ്പോഴെങ്കിലും നിരാശയിലേക്ക് ,
    ഒഴുകി തീരുന്ന ചുവന്ന അരുവി..........വളരെ നന്നായിരിക്കുന്നു. ആശംസകള്‍.

    ReplyDelete